എംസിവൈഎം നേതൃപരിശീലന ക്യാമ്പിന് ഇന്ന് തിരി തെളിയും
1550080
Friday, May 16, 2025 4:13 AM IST
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്വാഗ് 2025 നേതൃപരിശീലന ക്യാമ്പിന് ഇന്ന് തിരി തെളിയും.നിലയ്ക്കൽ, എക്യുമെനിക്കൽ തീർഥാടന ദേവാലയത്തിൽ ഇന്ന് വൈകുന്നേരം 6.30ന് കെ.യു. ജനീഷ് കുമാർ എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിക്കും. 18 ന് നടക്കുന്ന സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവിധ പാനൽ ചർച്ചകൾ, സെമിനാറുകൾ, പഠന ശിബിരങ്ങൾ എന്നിവ നടത്തപ്പെടും. ഭദ്രാസനത്തിലെ 100 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം നേതാക്കന്മാരാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിന്റെ ഭാഗമാകുന്നത്.