ചീട്ടുകളി സംഘത്തിലെ 12 പേർ അറസ്റ്റിൽ; 1.34 ലക്ഷം രൂപ പിടിച്ചെടുത്തു
1550077
Friday, May 16, 2025 4:13 AM IST
പത്തനംതിട്ട: പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി. വെട്ടൂര്‍ ഇളകൊള്ളൂര്‍ മുരുപ്പേല്‍ വീട്ടില്‍ സുരേഷ് (47), പ്രമാടം മല്ലശേരി പുതുവളയില്‍ ബോബി (48), മുണ്ടുകോട്ടയ്ക്കല്‍ വെട്ടിപ്പുറം ശരത് ഭവനില്‍ ശശികുമാര്‍ (51), പത്തനംതിട്ട കുലശേഖരപതി താന്നിമൂട്ടില്‍ ഷെഫീഖ്(50),
അയിരൂര്‍ കൈതക്കടി കോറ്റാത്തൂര്‍ മലമ്പാറ ഹരിപ്രസാദ് (56), കോന്നി വി കോട്ടയം ഇളപ്പുപാറ ചാവരുകാവില്‍ വാളുവേലില്‍ ഷാജി (50), വള്ളിക്കോട് കൈപ്പട്ടൂര്‍ മൂന്നാം കലുങ്ക് ഹരിഭവനില്‍ രാഘവന്(66), പ്രമാടം മല്ലശേരി സുനില്‍ വിലാസം ചന്ദ്രബാബു (55), അയിരൂര്‍ കൈതക്കോട് കോറ്റത്തൂര്‍ ചിറ്റയില്‍ സോമന് (53),
കോന്നി താഴം വെട്ടൂര്‍ ശാസ്താംതുണ്ടില്‍ അനീഷ് കുമാര്‍ (42), കോന്നി താഴം വെട്ടൂര്‍ മേലെമണ്ണില്‍ സുരേഷ് (46), വി കോട്ടയം കുറ്റിപ്ലാവ് നില്ക്കുന്നതില് ഡാനിയേല്‍ (57) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തില്‍ നിന്നും 134430 രൂപയും പിടിച്ചെടുത്തു. കേരള ഗാംബ്ലിംഗ് ആക്ട് വകുപ്പ് 15 പ്രകാരമാണ് കേസെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്എച്ച്ഒ ആര്. വി. അരുണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.