ശബരിമല നട തുറന്നു
1549829
Thursday, May 15, 2025 3:58 AM IST
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. ഇന്നു പുലർച്ചെ നട തുറന്ന് പതിവു പൂജകൾ ആരംഭിക്കും. ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും.
ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10 ന് നട അടയ്ക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം മാറ്റിവച്ചതിനാൽ 18, 19 തീയതികളിലും വെർച്വൽ ക്യൂ അനുവദിച്ചിട്ടുണ്ട്.