ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു
1560264
Saturday, May 17, 2025 3:42 AM IST
പത്തനംതിട്ട: മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി നല്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിച്ചു. ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഇ ഓട്ടോറിക്ഷ നല്‍കിയത് . 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65.2 ലക്ഷം രൂപ വിനിയോഗിച്ചു. ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകള്‍ക്ക് ഇ ഓട്ടോറിക്ഷ നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, അംഗം ജെസി അലക്സ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എസ്. മോഹനന്, ആര്. മോഹനന് നായര്‍, ലതാ മോഹന്‍,
ബിനു ജോസഫ് , മിനി ജിജു ജോസഫ്, വി. എസ്. ആശ, കൃഷ്ണകുമാര്‍, മിനി സോമരാജന്, അനുരാധ സുരേഷ്, ഷാജി കെ. സാമുവേല്‍, ബിന്ദു റെജി, ജില്ലാ -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.