കർഷകരെ പിന്തുണയ്ക്കാൻ സർക്കാർ തയാറാകുന്നില്ല: ഡിസിസി പ്രസിഡന്റ്
1560257
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനുമുമ്പിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷതവഹിച്ചു. കെപിസിസി മെംബർ പി. മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സതീഷ് പഴകുളം, അജി അലക്സ്, ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ,
വൈസ് പ്രസിഡന്റ് അഷറഫ് അപ്പാക്കുട്ടി, കെ.എൻ രവീന്ദ്രൻ, റെന്നീസ് മുഹമ്മദ്, സജി കെ. സൈമൺ, അബ്ദുൾ കലാം ആസാദ്, സോജൻ ജോർജ്, ജോഷ്വാ സാമുവേൽ, രാജു വെട്ടിപ്രംഅഡ്വ. മാത്യൂസ്, ബിനു മൈലപ്ര , കെ. എൻ. ജോസഫ് എന്നിവർ പ്രസംഗിച്ചു.