സീനിയർ ചേംബർ സ്ഥാനാരോഹണവും മാതൃദിനാഘോഷവും നടത്തി
1550083
Friday, May 16, 2025 4:13 AM IST
കോന്നി: സീനിയർ ചേംബർ സ്ഥാനാരോഹണ ചടങ്ങ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു ലീജിയൻ പ്രസിഡന്റ് ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് ബോബൻ തെക്കേതിൽ,
ദേശീയ കോഓർഡിനേറ്റർ ഡോ. സുരേഷ്കുമാർ, കോഓർഡിനേറ്റർ അജിമോൻ വർഗീസ്, സിനിമാ നിർമാതാവ് ലിജോ മിത്രൻ, പ്രോഗ്രാം ഡയറക്ടർ രാജീസ് കൊട്ടാരം, വി. ബി. ശ്രീനിവാസൻ, വി. പി. അച്ചൻകുഞ്ഞ് , ജോർജ് ജോസ്, ബോബി ഏബ്രഹാം, തോമസ് കാലായിൽ, ജി. വേണു, ഡയിസി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ജയിംസ് വർഗീസ് - പ്രസിഡന്റ്, രാജീസ് കൊട്ടാരം - സെക്രട്ടറി, ഡി. മനോഹരൻ - ട്രഷറാർ തുടങ്ങിയവർ ചുമതലയേറ്റു. ഇതോടനുബന്ധിച്ച് നടന്ന മാതൃദിനാഘോഷ ചടങ്ങിൽ മുതിർന്ന അമ്മമാരെ ആദരിച്ചു.